ഡല്‍ഹി: കേരളത്തില്‍ സിപിഎം നടത്തുന്ന ആക്രമണങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ മുന്നില്‍ തുറന്ന് കാട്ടുമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ. സര്‍ക്കാരിന്റെ സഹായത്തോടെ സിപിഎം ആക്രമണം അഴിച്ചുവിടുകയാണെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. കേവലം സിപിഎം-ആര്‍എസ്എസ് സംഘട്ടനമല്ല കേരളത്തില്‍ നടക്കുന്നത്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ അക്രമം വ്യാപിപ്പിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും ദത്താത്രേയ വ്യക്തമാക്കി.
കേരളത്തില്‍ രാഷ്ട്രപതി ഭരണം നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ട സമയമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post