നെടുമ്പാശ്ശേരി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.സി ജോസഫിനെതിരെ കേസെടുത്തു. 228 A വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.സി ജോസഫ് നടിയുടെ പേര് വെളിപ്പെടുത്തിയത്. കണ്ണൂര്‍ സ്വദേശി അഭിജിത് കൃഷ്ണ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. നേരത്തെ, പി.സി ജോര്‍ജിനെതിരെയും നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരുന്നു.
Discussion about this post