പാലക്കാട്: ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ഗെയിംസില്‍ സ്വര്‍ണം നേടിയ കായിക താരം പി.യു.ചിത്രയെ അഭിനന്ദിക്കാന്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ പാലക്കാട്ടെ വീട്ടില്‍ എത്തി. ലോക മീറ്ററില്‍ പങ്കെടുക്കാനുള്ള അവസരം പി.ടി ഉഷയും സംഘവും നഷ്ടപ്പെടുത്തിയത്തിനു പിന്നാലെയാണ് സ്വര്‍ണ്ണ മെഡല്‍ ചിത്ര സ്വന്തമാക്കിയത്. ഒടിയന്റെ ചിത്രീകരണത്തിനായി പാലക്കാട് മുണ്ടൂരില്‍ എത്തിയപ്പോഴാണ് മോഹന്‍ലാല്‍ ചിത്രയെ അഭിനന്ദിച്ചതും ഉപഹാരം സമര്‍പ്പിച്ചതും.
മധുര പ്രതികാരമായി കണക്കാക്കാം ചിത്രയ്ക്ക് ലഭിച്ച ഈ അംഗീകാരം. ലണ്ടനില്‍ നടന്ന ലോക മീറ്റര്‍ മത്സരത്തില്‍ നിന്ന് പിടി ഉഷയും ഷൈനി വിത്സനും അടക്കമുള്ള സെലക്ഷന് കമ്മറ്റി ചിത്രയെ മനപ്പൂര്‍വം ഒഴിവാക്കുകയായിരുന്നു.
ചിത്രയ്ക്ക് വേണ്ടിസര്ക്കാരും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും ഒരുമിച്ചു നിന്നു പൊരുതി. കേസ് ഹൈക്കോടതി വരെ എത്തിയെങ്കിലും അപ്പോഴേക്കും മത്സരിക്കാനുള്ള സമയം ചിത്രക്ക് നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു. കഴിവ് തെളിയിച്ച ഒരു കായിക താരത്തിന്റെയും രാജ്യത്തിന്റെയും നേട്ടങ്ങളാണ് സെലക്ഷന് കമ്മറ്റിയുടെ കേവലം അസൂയക്ക് മുമ്പില്‍ പൊലിഞ്ഞത്.
തന്നെ അവഗണിച്ചവര്‍ക്കുള്ള ചിത്രയുടെ ചുട്ട മറുപടിയാണ് ഈ സ്വര്‍ണ്ണ മെഡല്‍. ചങ്കൂറ്റത്തിനും ആത്മ സമര്‍പ്പണത്തിനും ഉള്ള അംഗീകാരമാണ് മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍ ചിത്രയ്ക്ക് സമര്‍പ്പിച്ചത്.
Discussion about this post