നന്ദികേശന്‍
ഗിരിരാജ് സിംഗ് സാറിനു നന്ദിയുണ്ട് ട്ടോ.. കുറച്ച് നാളായി നല്ലൊരു എല്ലിന്‍കഷ്ണം കിട്ടിയിട്ട്..!! പാണ്ടുള്ളതും ഇല്ലാത്തതുമായ ഇനങ്ങളുടെ പല്ലിന്റെ ശൌര്യം പണ്ടേപോലെ ഫലിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ എ.ഐ.സി.സി ഉരുളന്‍തലയിണ നേതൃത്വത്തിന് കുറേ നാളായി ഒരു ശങ്ക ഉണ്ടായിരുന്നു. ഇപ്പോള്‍ മൂര്‍ച്ച കൂട്ടാന്‍ പറ്റിയ ബെസ്റ്റ് കഷ്ണം ഒരെണ്ണം എറിഞ്ഞു തന്നതിന് നന്ദി…
സോണിയാഗാന്ധി ഇറ്റലിക്കാരിയായത് കൊണ്ടല്ലേ കോണ്ഗ്രസ്സുകാര്‍ നേതാവാക്കിയത് എന്നാണ് ഗിരിരാജ് സാറിന്റെ സംശയം.. നൈജീരിയക്കാരി ആയിരുന്നെങ്കില്‍ അംഗീകരിക്കുമായിരുന്നോ എന്നൊരു ഉപസംശയം കൂടിയുണ്ട് സാറിന്..!! വളരെ നന്നായി.. അധികാരത്തില്‍ കയറി ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ നേതാക്കള്‍ പ്രസംഗവിവാദത്തില്‍പ്പെട്ട ഭരണം ഏത് എന്ന് ഭാവിയില്‍ യു.പി.എസ്.സി, കെ.പി.എസ്.സി പരീക്ഷകളില്‍ ചോദ്യം വരാന്‍ സാധ്യതയുണ്ട്..ഏതായാലും സംഗതി ഏറ്റ മട്ടുണ്ട്. ഒരു വര്‍ഷക്കാലമായി അടഞ്ഞു കിടന്ന എ.ഐ.സി.സി മന്ദിരത്തിലെ പല മുറികളിലും ഇപ്പോള്‍ ആളുണ്ട്..! നേതാവിനെ വംശീയാക്ഷേപം നടത്തിയതിനെതിരെയുള്ള പ്രതിഷേധവും അമര്‍ഷവും ഓരോ മുറികളിലും പുകയുന്നു എന്നാണ് ചാനല്‍ ശിപായിമാര്‍ തത്സമയിക്കുന്നത്…!!
ഇതിന്റെ അനുബന്ധമായുള്ള പ്രതിഷേധം, നെഞ്ചത്തടി, നിലവിളി, പുലഭ്യം എന്നീ ചടങ്ങുകള്‍ പലയിടത്തും തുടങ്ങിക്കഴിഞ്ഞു..!! കാണാതെപോയ കൊട്ടാരക്കുഞ്ഞിനെച്ചൊല്ലിയുള്ള സങ്കടം ഒക്കെ ഇതു കേട്ടപ്പോള്‍ തീര്‍ന്നു.
ഉത്തര്‍പ്രദേശിലെ ഏതോ ഒരു കവലപ്രസംഗത്തില്‍ ഗിരിരാജ് സിംഗ് നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് രാജ്ഞിഭക്തര്‍ ഇക്കണ്ട കോലാഹലങ്ങള്‍ ഒക്കെ ഉണ്ടാക്കിക്കൂട്ടുന്നത് എന്ന് ഓര്‍ക്കണം..അല്ല ഭക്തരേ, അപ്പോള്‍ ചെറിയ ഒരു സംശയം..?. ഡ്യൂപ്ലിക്കേറ്റ് ഗാന്ധിയെ കളിയാക്കിയതിന് ഇത്രേം കലിപ്പ് കാണിക്കുന്ന ഭക്തജനക്കൂട്ടം ഒരു മാസം മുന്‍പുള്ള പത്രങ്ങളും ഫേസ്ബുക്കും കണ്ടായിരുന്നോ..?! അതില്‍ മാര്‍ക്കണ്ഡേയ കട്ജു എന്നൊരു മഹാനുഭാവന്‍ നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയെപ്പറ്റി ഇതിനേക്കാള്‍ ഗ്രേഡ് കൂടിയ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു… അതിനു പിന്തുണയായി ഒരു മനുഷ്യസ്‌നേഹിണിയും രംഗത്ത് വന്നിരുന്നു..! എന്തേ ഈ ഗാന്ധിഭക്തി അന്ന് കണ്ടില്ല…? പതിഷേധഗര്‍ജ്ജനം പോയിട്ട് ഒരു ചെറിയ കോട്ടുവായ് പോലും ആ മനുഷ്യന് വേണ്ടി ചിലവാക്കാന്‍ ഭക്തജനങ്ങള്‍ക്ക് എന്തേ തോന്നിയില്ല..?ഓ, അതിന് ആ ഗാന്ധിയ്ക്ക് ഈ ഗാന്ധിയുമായി എന്ത് ബന്ധം, ല്ലേ..??!! ഈ ഗാന്ധിയല്ലേ ഗാന്ധി..?!
Discussion about this post