വിനയന് സംവിധാനം ചെയ്ത ലിറ്റില്‍ സൂപ്പര്മാന് ഏപ്രില്‍ 24ന് തീയറ്ററുകളില്‍ എത്തുന്നു. നേരത്തെ വിവാദങ്ങളെ തുടര്‍ന്ന് തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ച ചിത്രം ക്ലൈമാക്സ് റീഷൂട്ട് ചെയ്താണ് തിയറ്ററുകളില്‍ എത്തിയ്ക്കുന്നത്. കുട്ടികള്‍ക്ക് താല്പര്യമാകും വിധം കൂടുതല്‍ ഗ്രാഫിക്സ് സീനുകള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് വിനയന് ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
നേരത്തെ കുട്ടികളെ വഴിതെറ്റിയ്ക്കുന്നതാണ് ചിത്രമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
ലിറ്റില്‍ സൂപ്പര്മാന് എന്ന തന്റെ ചിത്രത്തിനെ കുറിച്ച് ക്രിസ്തീയ മത അധ്യക്ഷന്മാരില് ചിലര്‍ നടത്തിയ പ്രചരണങ്ങള്‍ ഞെട്ടിച്ചുവെന്ന സംവിധായകന് വിനയന്റെ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയായി. ഒരു മതങ്ങളെയും, ദൈവങ്ങളയും മോശക്കാരാക്കണമെന്ന് ചിത്രം എടുക്കുമ്പോള്‍ ചിന്തിച്ചിരുന്നില്ലെന്നും വിനയന് പറഞ്ഞിരുന്നു.
Discussion about this post