വാഷിംഗ്ടണ്‍: ഉത്തരകൊറിയയേക്കാള്‍ അപകടകാരി പാക്കിസ്ഥാനെന്ന് യുഎസ് മുന്‍ സെനറ്റര്‍ ലാറി പ്രസിയര്‍. ഹുഡ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്.
പാക്കിസ്ഥാന് സ്വന്തം മണ്ണില്‍ ഭീകരത വളര്‍ത്തുന്ന രാജ്യമാണ് . അവരുടെ ആണവായുധങ്ങള്‍ക്കു മേല്‍ ആരുടെയും നിയന്ത്രണങ്ങളില്ല. ആണവായുധങ്ങള്‍ പാക്കിസ്ഥാന് യുഎസിനു നേരെ പ്രയോഗിക്കുമെന്ന് ഭയപ്പെടുന്നതായും ലാറി പറഞ്ഞു.
പാക്കിസ്ഥാന്റെ കൈവശമുള്ള ആണവായുധങ്ങള്‍ ഭീകരര്‍ തട്ടിയെടുക്കാനോ സൈനികരാല്‍ വില്‍ക്കപ്പെടാനോ സാധ്യതയുണ്ടെന്ന് ലാറി ചൂണ്ടിക്കാട്ടുന്നു.
യുഎസ് സെനറ്റിലെ ആണവനിയന്ത്രണ സബ്കമ്മിറ്റി ചെയര്മാന് പദവി വഹിച്ചിരുന്നയാളാണ് ലാറി പ്രസിയര്‍.
Discussion about this post