ചാര്‍ലെസ്റ്റണ്‍: സാനിയ മിര്‍സ വനിതാ ടെന്നിസ് ഡബിള്‍സില്‍ ഒന്നാം സ്ഥാനത്തെത്തി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് സാനിയ മിര്‍സ.
അമേരിക്കയില്‍ നടന്ന ഫാമിലി സര്‍ക്കിള്‍ ടെന്നിസ് ടൂര്‍ണമെന്റിലെ വിജയത്തോടെയാണ് നേട്ടം.
മാര്‍ട്ടിന ഹിന്ജിസിനൊപ്പമാണ് സാനിയ ഫാമിലി സര്‍ക്കിള്‍ ടൂര്‍ണമെന്റ് വിജയിച്ചത്. ഈ വര്‍ഷം സാനിയ നേടുന്ന മൂന്നാം ഡബ്ള്യു.ടി.എ കിരീടമാണിത്.
ചാര്‍ലെസ്റ്റണ്‍ ഫാമിലി സര്‍ക്കിള്‍ കപ്പിന്റെ ഫൈനലില്‍ കേസി ഡെല്ലാക്വദാരിയ യുറാക്ക് ജോഡിയെ 6 0, 6 4ന് തോല്‍പ്പിച്ചാണ് സാനിയമാര്ട്ടിന സഖ്യം കിരീടം നേടിയത്. കഴിഞ്ഞ ഒരുമാസത്തിനിടെ ഈ സഖ്യം നേടുന്ന മൂന്നാം കിരീടമാണിത്. പി.എന്‍.ബി. പാരിബാസ് ഓപ്പണിലും മയാമി ഓപ്പണിലുമായിരുന്നു മുന്‍ നേട്ടം.
നേരത്തേ, ഫാമിലി സര്‍ക്കിള്‍ കപ്പില്‍ ഫൈനലില്‍ കടന്നതോടെതന്നെ സാനിയമാര്ട്ടിന സഖ്യം ഡബ്ലൂു.ടി.എ. ഫൈനല്‍സില്‍ ഒന്നാം റാങ്ക് (ഡബിള്‍സ് ലീഡര്‍ബോര്‍ഡ്) സ്വന്തമാക്കിയിരുന്നു.
Discussion about this post