ഡല്‍ഹി: കാലിച്ചന്ത വഴി കശാപ്പിനുള്ള കന്നുകാലി വില്‍പ്പന നിരോധിക്കാനുള്ള വിജ്ഞാപനം പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് വനം പരിസ്ഥിതി മന്ത്രാലയം നിയമ മന്ത്രാലയത്തെ അറിയിച്ചു. സംസ്ഥാനങ്ങളുട അഭിപ്രായം തേടിയ ശേഷമാണ് തീരുമാനം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ എതിര്‍ത്തിരുന്നു.
വിജ്ഞാപനം പിന്‍വലിക്കുന്നതായി ചൂണ്ടിക്കാട്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ കശാപ്പ് നിരോധനത്തെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. കാര്‍ഷിക ആവശ്യങ്ങള്‍ക്കല്ലാതെ കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മേയ് 23ന് വിജ്ഞാപനം ഇറക്കിയത്. മതാചാര പ്രകാരം മൃഗങ്ങളെ ബലി കൊടുക്കുന്നതും നിരോധിച്ചിരുന്നു.1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ 38 -ാം ഉപവകുപ്പിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചട്ടങ്ങള്‍ക്ക് രൂപം നല്കി വിജ്ഞാപനം ഇറക്കിയത്.
Discussion about this post