കൊല്‍ക്കത്ത: പ്രമുഖ ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റിന്റെ അക്കൌണ്ട് ഫേസ്ബുക്ക് നീക്കം ചെയ്തു. മുസ്ലിം ഗ്രൂപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് അക്കൌണ്ട് നീക്കം ചെയ്തതെന്ന് തസ്ലീമ ട്വിറ്ററിലൂടെ അറിയിച്ചു.നിരവധി തവണ ബന്ധപ്പെട്ടിട്ടും ഫേസ്ബുക്ക് അധികൃതര്‍ ഇത് പുന:സ്ഥാപിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ തന്റെ അഭിപ്രായങ്ങളും വീക്ഷണങ്ങളും പാടില്ലെന്ന ഇസ്ലാമിക തീവ്രവാദികളുടെ നിലപാടിന് കൂട്ടുനില്‍ക്കുകയാണ് ഫേസ്ബുക്ക് എന്നും തസ്ലിമ പറഞ്ഞു.
ചൊവ്വാഴ്ച മുതല്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമായെന്നാണ് തസ്ലീമയുടെ പരാതി.
പരാതിയെ തുടര്‍ന്ന് പിന്നീട് ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിച്ചു.മതമൗലികവാദികള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് അക്കൗണ്ട് നഷ്ടമായതെന്ന് തസ്ലിമ അറിയിച്ചു.
.’ബംഗ്ലാദേശിലും ബംഗാളിലും പ്രവേശിക്കുന്നതിന് എനിക്ക് വിലക്കാണ്. എന്റെ വായനക്കാര്‍ക്ക് ഞാനെഴുതിയത് വായിക്കാനും കഴിയില്ല. കാരണം അതും വിലക്കിയിരിക്കുന്നു. അങ്ങിനെയാണ്, വായനക്കാരുമായി സംവദിക്കാന്‍ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇപ്പോഴിതാ അതും വിലക്കപ്പട്ടിരിക്കുന്നു’ തസ്ലിമ പ്രതികരിച്ചു
നേരത്തെയും തസ് ലിമ നസ്റിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നിരവധി തവണ അധികൃതര്‍ നീക്കം ചെയ്തിരുന്നു. തസ്ലിമയുടെ പേരില്‍ നിരവധി വ്യാജ ഐ.ഡികള്‍ ഫേസ്ബുക്കില്‍ സജീവമാണ്. എഴുപതിനായിരത്തോളം പേര് ഫേസ്ബുക്കില്‍ തസ് ലിമയെ പിന്തുടരുന്നുണ്ട്.
Discussion about this post