ബംഗളൂരു: സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവത്സര ആഘോഷ പരിപാടി കന്നട സംസ്കാരത്തിന് എതിരാണെന്ന് ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. സണ്ണിയുടെ പരിപാടിയ്ക്ക് അനുമതി നിഷേധിച്ചതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണവുമായാണ് ആഭ്യന്തര മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
‘സണ്ണിയെ ഇവിടെ കൊണ്ടുവരുന്നതില്‍ ജനങ്ങള്‍ എതിരാണ്. കര്‍ണാടകയുടെ സംസ്കാരത്തിനും സാഹിത്യത്തോടും ബന്ധമുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ് നമ്മുടെ പാരമ്പര്യം. ഇതുപോലുള്ള പരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്നും അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്’ മന്ത്രി പറഞ്ഞു.
സണ്ണിയുടെ പരിപാടിക്ക് പകരം സംഗീതക്കച്ചേരിയോ ഭരതനാട്യമോ പോലുളള സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കണം. സണ്ണിയുടെ പരിപാടി മാത്രം ഒഴിവാക്കി മുന്‍ നിശ്ചയിച്ച പോലെ പുതുവര്‍ഷാഘോഷം നടത്താമെന്നു മന്ത്രി പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. പുതുവര്‍ഷ പാര്‍ട്ടിയില്‍ സണ്ണി ലിയോണ്‍ പങ്കെടുക്കുന്നതിനെതിരെ കര്‍ണാടക രക്ഷണ വേദികെ യുവ സേന പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സണ്ണി ലിയോണ്‍ പാര്‍ട്ടിയ്ക്ക് എത്തിയാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്നാണ് സംഘടനയുടെ ഭീഷണി.
എന്നാല്‍ സണ്ണിയുടെ പരിപാടി നഗ്നനൃത്തമാണെന്ന പ്രചാരണം തെറ്റാണെന്ന് അണിയറക്കാരായ ദ ടൈം ക്രിയേഷന്‍സ് എം.ഡി എം.എസ്.ഹരീഷ് പറഞ്ഞു. കുടുംബങ്ങള്‍ക്കും പങ്കെടുക്കാന്‍ പറ്റുന്ന പരിപാടിയാണിത്. കന്നഡ റാപ്പര്‍മാരുടെ പ്രകടനവുമുണ്ട്. താനും കന്നഡിഗയാണെന്നും അദ്ദേഹം പറഞ്ഞു. നൃത്തപ്രകടനത്തിനു ശേഷം സണ്ണി പുതുവത്സര കേക്ക് മുറിക്കുന്ന തരത്തിലായിരുന്നു ചടങ്ങ് തീരുമാനിച്ചിരുന്നത്.
Discussion about this post