ബെയ്ജിങ് ; ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് 71 വയസ്സുള്ള പത്രപ്രവര്‍ത്തകയെ ചൈനയില്‍ ജയിലില്‍ അടച്ചു. ഔദ്യോഗിക രഹസ്യങ്ങള്‍ വിദേശികള്‍ കൈമാറിയെന്നാണ് ഗായുവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
2000 ലെ 50 മികച്ചപത്രപ്രവര്ത്തകരില് ഒരാളായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ചൈനീസ് പത്രപ്രവര്‍ത്തക ഗായു. തടങ്കലായ വിവരം സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ ചൈനിസ് കോടതിയാണ് പുറത്തുവിട്ടത്.
കഴിഞ്ഞ ഏപ്രിലില്‍ ഗായുവിനെ കാണാതായിരുന്നു.ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഗായുവിന്റെ തടവ് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതികരിച്ചു.
Discussion about this post