‘പദ്മാവതി’ എന്ന ബോളിവുഡ് ചിത്രം റിലീസാവുന്നതിന് മുന്‍പ് ഉണ്ടായതു പോലുള്ള വിവാദം തന്റെ പുതിയ സിനിമയായ ‘ആമി’ ഇറങ്ങിയ ശേഷം ഉണ്ടാവാമെന്ന് സംവിധായകന് കമല്‍ പറഞ്ഞു. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ആമി എന്ന സിനിമ അടുത്ത മാസം റിലീസ് ആവാനിരിക്കെ ആയിരുന്നു കമലിന്റെ ഒരു ഓണ്‍ലൈന്‍ പത്രത്തിനോടുള്ള വെളിപ്പെടുത്തല്‍
ആമി’യുടെ ചിത്രീകരണ സമയത്ത് വെല്ലുവിളികളൊന്നും തന്നെ ഉണ്ടായില്ല. ഞാന്‍ ഉദ്ദേശിച്ചതു പോലെ തന്നെ ആ സിനിമ ചിത്രീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍,? വെല്ലുവിളികള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ. മാധവിക്കുട്ടി എന്ന എല്ലാവര്ക്കും പരിചിതയായ സ്ത്രീയെ പ്രേക്ഷകരുടെ മനസിലുള്ളത് പോലെയാവില്ല ഞാന്‍ ചിത്രീകരിച്ചിട്ടുണ്ടാവുക. മാധവിക്കുട്ടിയുടെ സംഭവബഹുലമായ ജീവിതം,? ആദ്യകാലം മുതല്‍ മതം മാറിയതു വരെയുള്ള കാലഘട്ടം ഞാന്‍ എന്റെ കാഴ്ചപ്പാടിലാണ് ചിത്രീകരിക്കുന്നത്. അതിനോട് വിയോജിപ്പുള്ളവര്‍ എതിര്‍ത്തേക്കാം. പദ്മാവതിക്ക് നേരിടേണ്ടി വന്നതു പോലെയുള്ള പ്രശ്നങ്ങളും ഉണ്ടായേക്കാം. ഇതൊക്കെ മുന്‍കൂട്ടി കണ്ട് തന്നെയാണ് സിനിമ ചെയ്തതെന്നും കമല്‍ പറയുന്നു.
മഞ്ജു വാര്യരും ടൊവിനോ തോമസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ആമി’ ജനുവരിയില്‍ തീയേറ്ററുകളിലെത്താനിരിക്കുകയാണ്. അനൂപ് മേനോന്,? മുരളി ഗോപി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. നേരത്തെ ചിത്രത്തില്‍ നിന്ന് വിദ്യാബാലനും പിന്നീട് പൃഥിരാജും പിന്മാറിയത് വാര്‍ത്തയായിരുന്നു. കമലിനെതിരെ ഹിന്ദു വിരുദ്ധത ആരോപിച്ച് നേരത്തെ തന്നെ ഹൈന്ദവ സംഘടനകള്‍ സോഷ്യല്‍ മീഡിയകളിലും മറ്റും സജീവമായിരുന്നു.
Discussion about this post