വാന്‍കൂവര്‍: ത്രിരാഷ്ട്ര സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തി. ശനിയാഴ്ച പുലര്‍ച്ചെ പാലം എയര്‍ ഫോഴ്സ് ബെയ്സിലാണ് പ്രധാനമന്ത്രി എത്തിയത്.
ബിജെപി ഡല്‍ഹി ഘടകം അധ്യക്ഷന്‍ സതീഷ് ഉപാദ്യായയും പാര്‍ട്ടി എംഎല്‍എമാരും ചേര്‍ന്നാണ് മടങ്ങി എത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. കാനഡയില്‍ നിന്നും ഇന്ത്യയിലേക്കു തിരിച്ച പ്രധാനമന്ത്രിയുടെ വിമാനം ഫ്രാങ്ക്ഫോര്‍ട്ടില്‍ ഇന്ധനം നിറയ്ക്കുവാന്‍ മാത്രമാണ് ഇറക്കിയത്. ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്.
”പരിപൂര്‍ണ തൃപ്തിയോടെയാണ് ഞാന്‍ കാനഡയില്‍ നിന്നു പോവുന്നത്. ഈ സന്ദര്‍ശനം ഇന്ത്യ-കാനഡ ബന്ധത്തെ കൂടുതല്‍ ശക്തമാക്കും. കാനഡയിലെ ജനങ്ങള്‍ക്ക് എന്റെ നന്ദി- ഇന്ത്യയിലേക്കു തിരിക്കും മുന്‍പ് മോദി ട്വീറ്റ് ചെയ്തു. മറ്റൊരു ട്വീറ്റില്‍ കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറിനും മോദി നന്ദി പറഞ്ഞു.
Discussion about this post