യുഎന്‍: യെമനില്‍ സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന യുദ്ധം അവസാനിപ്പിക്കണമെന്നും രാജ്യങ്ങള്‍ വെടിനിര്‍ത്തലിന് തയാറാകണമെന്നുമുള്ള യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണിന്റെ പ്രസ്താവന ഗര്‍ഫ് രാജ്യങ്ങളുടെ ഇടയില്‍ അതൃപ്തി സൃഷ്ടിക്കുന്നു. തങ്ങളുടെ അതൃപ്തി അവര്‍ ബാന്‍ കീ മൂണിനെ നേരിട്ട് അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹൂതി വിമതരെ പുറത്താക്കുവാനാണ് സൗദിയുടെ നേതൃത്വത്തില്‍ യെമനെതിരെ സൈനിക നടപടി ആരംഭിച്ചത്. ഇറാന്റെ പിന്തുണ ഹൂതികള്ക്കുപണ്ട്.
ഇതിനിടെ യുഎന്‍ സ്ഥാനപതിയെ യെമനില്‍ നിന്നും പിന്‍വലിച്ചിരുന്നു. 750 സാധാരണക്കാര്‍ ഇതുവരെയുള്ള വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്.
Discussion about this post