വിരാട് കോഹ്ലിക്കും അനുഷ്ക ശര്‍മ്മക്കും ആശംസകളുമായി വിവാഹ വിരുന്നില്‍ നരേന്ദ്ര മോദി. ഡല്‍ഹിയിലെ താജ് ഡിപ്ലോമാറ്റിക് എന്‍ക്ലേവിലെ ദര്‍ബ ഹാളില്‍ നടന്ന വിവാഹ വിരുന്നിലാണ് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച നവദമ്പതികള്‍ വിവാഹ സത്ക്കാര ചടങ്ങിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു.
ചുവപ്പില്‍ സ്വര്‍ണ്ണ നൂലുകളാല്‍ ഡിസൈന്‍ ചെയ്ത സബ്യസാചി ബനാറസ് സാരിയായിരുന്നു അനുഷ്കയുടെ വേഷം. കറുപ്പ് കുര്‍ത്തയും, സില്‍ക്ക് പാന്റും, പശ്മിന ഷാളും ധരിച്ചാണ് കൊഹ്ലി എത്തിയത്.
അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമായിരുന്നു ഇരുവരുടെയും വിവാഹത്തില്‍ പങ്കെടുത്തിരുന്നത്. അതു കൊണ്ട് തന്നെ മറ്റ് സുഹൃത്തുക്കള്‍ക്കായുള്ള വിവാഹ വിരുന്നില്‍ ഏറെ വിഐപി കളാണ് പങ്കെടുക്കുന്നത്.
ഡിസംബര്‍ 11ന് ഇറ്റലിയിലെ മിലാനില്‍ ഹിന്ദുമത ആചാര പ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം.
Discussion about this post