ഡല്‍ഹി: മുത്തലാഖ് നിരോധിക്കുന്നതിനും ക്രിമിനല്‍ കുറ്റം ആക്കുന്നതിനുമായുള്ള ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ്ബില് അവതരിപ്പിക്കുക.
അതേസമയം ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍. മുത്തലാഖ് ബില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചാല്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന പ്രമേയം അവതരിപ്പിക്കാന്‍ ഉള്ള നീക്കത്തിലാണ് പ്രതിപക്ഷം. എന്‍ഡിഎ ഘടകകക്ഷികളായ എഐഎഡിഎംകെ, ടിഡിപി തുടങ്ങിയ പാര്‍ട്ടികളും മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണം എന്ന നിലപാടിലാണ്.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലിം വനിതാ വിവാഹ അവകാശ ബില്‍ ലോകസഭ പാസാക്കിയത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ മോചനം നേടുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷയ്ക്ക് ശുപാര്‍ശ ചെയ്യുന്ന ബില്ലാണിത്.
Discussion about this post