തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവു വന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് വയലാര്‍ രവി, പി.വി അബ്ദുള്‍ വഹാബ്, കെ.കെ രാഗേഷ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. യൂഡിഎഫ് സ്ഥാനാര്‍ത്ഥിയായ വയലാര്‍ രവിയ്ക്ക് 37വോട്ടും, പി.വി അബ്ദുള്‍ വഹാബിന് 36 വോട്ടും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ രാഗേഷിന് 37 വോട്ടുകളും ലഭിച്ചു.
29 വോട്ട് ലഭിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.രാജന് പരാജയപ്പെട്ടു.
139 പേര്‍ക്കാണു തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉണ്ടായിരുന്നത്. ഇതില്‍ 73 പേര് യുഡിഎഫുകാരും 65 പേര് എല്ഡിഎഫുകാരുമാണ്. ഒരു മുന്നണിയിലും പെടാത്ത കെ.ബി. ഗണേഷ്കുമാറായിരുന്നു മറ്റൊരു വോട്ടര്‍. ഗണേഷ്കുമാര് എല്‍ഡിഎഫ് സ്താനാര്ത്ഥിയ്ക്കാണ് വോട്ട് ചെയ്തതത്. പി.സി ജോര്‍ജ്ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്തിരുന്നു
Discussion about this post