ഇസ്ലാമാബാദ്: പാകിസ്ഥാനെതിരായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ക്ക് ഇന്ത്യന്‍ ഭാഷയാണെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയ്ക്ക് ഏല്‍ക്കേണ്ടി വന്ന പരാജയത്തിന് പാകിസ്ഥാനെ ബലിയാടാക്കുകയാണ് ട്രംപ്. വസ്തുതകള്‍ക്ക് വിരുദ്ധമായ പ്രസ്താവനകളാണ് അദ്ദേഹം നടത്തികൊണ്ടിരിക്കുന്നതെന്നും ഖ്വാജാ ആസിഫ് ആരോപിച്ചു.
അമേരിക്കയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ചേര്‍ന്ന പാര്‍ലമെന്ററി കമ്മറ്റിക്ക് ശേഷമാണ് പാക് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. പാകിസ്ഥാന് ദോഷം ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. എന്നാല്‍ പാകിസ്ഥാന് എല്ലാ സമയവും അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്റെ അന്തസ്സ് നിലനിര്‍ത്തി മാത്രമെ അമേരിക്കുമായുള്ള ബന്ധത്തിനുള്ളൂവെന്ന് പാകിസ്ഥാന് അസംബ്ലി സ്പീക്കര്‍ അയാസ് സാദിഖ് പറഞ്ഞു. അയാസ് സാദിഖിന്റെ നേതൃത്വത്തിലാണ് പാര്‍ലമെന്ററി കമ്മറ്റി ചേര്‍ന്നത്.
Discussion about this post