കാബുള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബുളിലെ സൈനിക അക്കാദമിയില്‍ വീണ്ടും തീവ്രവാദി ആക്രമണം. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് തീവ്രവാദികള്‍ വെടിവെപ്പ് തുടങ്ങിയത്. സംഭവത്തില്‍ ആളപായമുണ്ടോ എന്ന് വ്യക്തമായിട്ടില്ല.സ്ഫോടനത്തെ തുടര്‍ന്ന് മേഖലയിലെ റോഡുകള്‍ സുരക്ഷാസേന അടച്ചു.
രാവിലെ അഞ്ചു മണി മുതല്‍ മാര്‍ഷല്‍ ഫഹിം നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നും വെടിയൊച്ചകള്‍ കേട്ടുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. അക്കാദമിയുടെ പ്രധാന ഗേറ്റിനപ്പുറം തീവ്രവാദികള്‍ക്ക് പ്രവേശിക്കാനായില്ലെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ചെറിയ റോക്കറ്റുകളും ആക്രമണത്തിന് ഉപയോഗിച്ചതായി എ.എഎഫ്പി റിപ്പോര്‍ട്ടു ചെയ്തു.
കഴിഞ്ഞ ഒക്ടോബറില്‍ ഇതേ അക്കാദമിക്ക് പുറത്തുണ്ടായ ആക്രമണത്തില്‍ 22 സൈനിക കാഡറ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. കാബൂളിലെ അതീവ സുരക്ഷാ മേഖലയില്‍ താലിബാന് ശനിയാഴ്ച നടത്തിയ കാര്‍ബോംബ് ആക്രമണത്തില്‍ നൂറിലേറെ പേര് കൊല്ലപ്പെടുകയും 160ലേറെ പേര്‍ക്കു പരിക്കേല്‍ക്കുയും ചെയ്തിരുന്നു. ആംബുലന്‍സില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് സ്ഥോടനം നടത്തുകയായിരുന്നു. ഒരാഴ്ച മുമ്പ് ഹോട്ടലില്‍ നടന്ന സ്ഫോടനത്തില്‍ 22 പേര് കൊല്ലപ്പെട്ടിരുന്നു.
Discussion about this post