യെമന്‍:-യെമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കുകയും രാജ്യത്ത് ആക്രമണം അഴിച്ചുവിട്ട ഹൂതി വിമതരുടെ വിവിധ സൈനിക കേന്ദ്രങ്ങളില്‍ 20 വട്ടം വ്യോമാക്രമണം നടത്തിയ സഖ്യസേന വിമതരുടെ വാഹനങ്ങളും ശക്തികേന്ദ്രങ്ങളും തകര്‍ത്തു. യെമന്റെ വടക്കുള്ള ഗ്രാമങ്ങളിലും് ഇബ്, അല്‍കാഫ് എന്നിവടങ്ങളിലും വ്യോമാക്രമണം നടന്നു.
ഒരുമാസമായി തുടരുന്ന വ്യോമാക്രമണം നിര്‍ത്തിവയ്ക്കുകയാണെന്നു ചൊവ്വാഴ്ച സൗദി പ്രഖ്യാപിച്ചെങ്കിലും യമന്‍ പ്രസിഡന്റ് ഹാദിയെ അനുകൂലിക്കുന്ന സൈനിക ബ്രിഗേഡിന്റെ തെയ്സെയിലെ താവളം ഹൂതികള്‍ ആക്രമിച്ചതിനെത്തുടര്‍ന്നാണ് സൗദി വ്യോമാക്രമണം പുനരാരംഭിക്കുകയുണ്ടായി..
യമനില്‍ സൗദി സഖ്യസേന ഒരു മാസത്തോളം തുടര്‍ന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇറാന് നേരത്തെ ആവശ്യപ്പെട്ടിരുന്നു തുടര്‍ന്ന് തങ്ങള്‍ ആക്രമണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് അറിയിച്ച സൗദി യമന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു.
വ്യോമാക്രമണങ്ങളില്‍ ഇതുവരെ 951 പേര് കൊല്ലപ്പെട്ടെന്ന് ഹൂതികള്‍ നിയന്ത്രിക്കുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 134 പേര് കുട്ടികളാണ്. 3311 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണം നിര്‍ത്താന്‍ സൗദി സമ്മതിച്ചാലേ ചര്‍ച്ചയ്ക്കുള്ളുവെന്നാണ് ഹൂതിയുടെ നിലപാടെന്ന് അറിയിച്ചു.
Discussion about this post