ഡല്‍ഹി: നേപ്പാളില്‍ നിന്നും ഇതുവരെ 1935 ഇന്ത്യക്കാരെ തിരികെയെത്തിച്ചു. കേന്ദ്ര സര്‍ക്കാരാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇനിയും ആയിരക്കണക്കിന് ഇന്ത്യക്കാര്‍ നേപ്പാളില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഇവരെ തിരികെയെത്തിക്കുന്നതിനായി തിങ്കളാഴ്ച ഇന്ത്യ 14 വിമാന സര്‍വ്വീസുകള്‍ കൂടി നടത്തും.
ഇതിനിടെ നേപ്പാളില്‍ തിങ്കളാഴ്ച രാവിലെയും തുടര്‍ ചലനങ്ങളുണ്ടായി റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ചലനങ്ങളാണ് ഉണ്ടായത്. നേപ്പാളില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഇന്ത്യ തീരുമാനിച്ചു. ഇതിനായി ദുരന്ത നിവാരണ സേനയുടെ ആറു യൂണിറ്റുകളെക്കൂടി അവിടേക്കയക്കും. ഇന്നലെ തുടങ്ങിയ കനത്ത മഴ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു.
Discussion about this post