കാഠ്മണ്ഡു: നേപ്പാളില്‍ ഭൂകമ്പത്തില്‍പെട്ട് കാണാതായ മലയാളികളായ രണ്ട് ഡോക്ടര്‍മാരുടെ മൃതദേഹം കണ്ടെത്തി. ഡോക്ടര്‍ ദീപക് തോമസ്, ഡോക്ടര്‍ ഇര്‍ഷാദ് എന്നിവരുടെ മൃതഹേദമാണ് ഇന്ന് കണ്ടെത്തിയത്. അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ തന്നെ ഇരുവരും മരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്
കണ്ണൂര്‍ കേളകം സ്വദേശിയാണ് ദീപക് തോമസ്, ഇര്‍ഷാദ് കാസര്‍ഗോഡ് സ്വദേശിയാണ്. ഇരുവരുടെയും ബന്ധുക്കള്‍ ഇന്ന് കാഠ്മണ്ഡുവില്‍ എത്തിയിരുന്നു. തിരിച്ചറിയല്‍ രേഖകണ്ട് ിരുവരെയും തിരിച്ചറിയുകയായിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ഇവര്‍ക്ക് ഒപ്പമുള്ള അബിന്ഷൂരി പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. വിദഗ്ധ ചികിത്സയക്കായി അബിനെ ഇന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുവരുമെന്നാണ് അറിയുന്നത്.
Discussion about this post