തിരുവനന്തപുരം: കേരളത്തില്‍ വിവിധ പൊതുസ്ഥലങ്ങളിലായി 1113 വൈഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ബി.എസ്.എന്‍.എല്‍. അറിയിച്ചു. ഹോട്ട്സ്പോട്ടുകള്‍ എന്നാണ് ഇത്തരം കേന്ദ്രങ്ങള്‍ അറിയപ്പെടുന്നത്. ഇവ ഉപയോഗിക്കാനുള്ള 2731 ആക്സസ് പോയിന്റുകളും സജ്ജീകരിക്കും.
വയര്‍ലെസ് ആയി ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സൗകര്യം ലഭ്യമായ ഒരു നിശ്ചിത ചുറ്റളവാണ് ഹോട്ട്സ്പോട്ട്്.
ഷോപ്പിങ് മാള്‍, റെയില്‍വേ സ്റ്റേഷന്, ബസ്സ്റ്റാന്‍ഡ്, വിമാനത്താവളം തുടങ്ങിയ പൊതുസ്ഥലങ്ങളിലാണ് വൈഫൈ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്. തിരുവനന്തപുരത്ത് 135 വൈഫൈ കേന്ദ്രങ്ങളും 585 ആക്സസ് പോയിന്റുകളും ഉണ്ടാകും.
ക്വാഡ്ജെന്‍ വയര്‍ലെസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ബി.എസ്.എന്‍.എല്‍. പദ്ധതി നടപ്പാക്കുന്നതെന്ന് ബി.എസ്.എന്‍.എല്‍. ചീഫ് ജനറല്‍ മാനേജര്‍ എം.എസ്.എസ്.റാവു വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Discussion about this post