കൊല്‍ക്കത്ത: ഐപിഎല്‍ എട്ടാം സീസണിലെ 30ാം മല്‍സരത്തില്‍ ചൈന്നെയ്ക്കെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 7 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. നാലു വിക്കറ്റ് വീഴ്ത്തിയ ബ്രാഡ് ഹോഗും നാലാം വിക്കറ്റില്‍ പിരിയാതെ സെ!ഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത റോബിന് ഉത്തപ്പ(80) റസല്‍(55) സഖ്യവുമാണ് കൊല്‍ക്കത്തയുടെ വിജയശില്‍പ്പികള്‍.
ചൈന്നെ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത മൂന്ന് വിക്കററ് നഷ്ടപ്പെടുത്തി ഒരു പന്ത് ബാക്കി നില്‍ക്കെ സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ രണ്ടു റണ്‍സിന് ചൈന്നെയോടേറ്റ തോല്‍വിക്ക് ഇതോടെ മധുര പ്രതികാരമായി.
സീസണില്‍ കൊല്‍ക്കത്തയുടെ നാലാം ജയമാണിത്. ഇതോടെ പോയിന്റ് പട്ടികയില്‍ കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തെത്തി. തോറ്റെങ്കിലും ചൈന്നെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
Discussion about this post