ഉത്തരകൊറിയയുടെ ഭരണാധികാരിയായ കിം ജോംഗ് ഉന്‍ ചൈനയിലുണ്ടെന്ന് സ്ഥിരീകരിച്ചു. ചൈനീസ് മാധ്യമങ്ങളും ചൈനീസ് ഭരണകൂടത്തോട് അടുത്ത വൃത്തങ്ങളും ഉത്തരകൊറിയന്‍ മാധ്യമങ്ങളുമാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നല്‍കിയത്.
മാര്‍ച്ച് 25ന് തുടങ്ങിയ കിമ്മിന്റെ ചൈന സന്ദര്‍ശനം 28ന് അവസാനിക്കുമെന്നാണ് സൂചന. സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല. കിമ്മും ഷീയും ഒരുമിച്ച് നില്ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
Discussion about this post