അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തിയില്‍ ക്യാമ്പുകളും വീടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി ചൈന. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് വേണ്ടി ഇതൊക്കെ നിര്‍മ്മിക്കുന്നത് അരുണാചല്‍ പ്രദേശിലെ കിബിതു ടൗണിന്റെ അപ്പുറം ടറ്റുവിലാണ്. ഒരു വാര്‍ത്താ വിനിമയ ടവറും നിരീക്ഷണ പോസ്റ്റും ചൈന നിര്‍മ്മിച്ച് കഴിഞ്ഞു.
സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ മാറ്റാതിരിക്കേണ്ടത് അനിവാര്യമാണെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ ദോക്ലാമിലെപ്പോലത്തെ ഒരു അവസ്ഥ ടറ്റുവിലും ഉണ്ടാകുമെന്ന് ഇന്ത്യന്‍ നയതന്ത്രപ്രതിനിധി ഗൗതം ബംബാവാലെ കഴിഞ്ഞയാഴ്ച പറഞ്ഞു. കഴിഞ്ഞ കൊല്ലം ജൂണില്‍ ദോക്ലാമില്‍ റോഡ് നിര്‍മ്മിക്കാന്‍ ശ്രമിച്ച ചൈനീസ് സേനയെ ഇന്ത്യന്‍ സേന തടയുകയായരുന്നു. ദോക്ലാമില്‍ ഹെലിപ്പാഡുകളും മറ്റും ചൈന നിര്‍മ്മിക്കുന്നുണ്ടെന്ന് മാര്‍ച്ച് മാസം തുടക്കത്തില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് പറഞ്ഞിരുന്നു. മുന്‍കൂട്ടിക്കാണാനാവാത്ത ഏതൊരു സാഹചര്യത്തിനും ഇന്ത്യ തയ്യാറാണെന്ന് നിര്‍മ്മലാ സീതാരാമന് കൂട്ടിച്ചേര്‍ത്തു.
ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കും.
Discussion about this post