ആസിയാന്‍ രാജ്യങ്ങള്‍ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ച ക്രെഡിറ്റ് പദ്ധതി എടുക്കാന്‍ രാജ്യങ്ങള്‍ മുന്നോട്ട് വരുന്നില്ല. ഡിജിറ്റല്‍ ബന്ധം സ്ഥാപിക്കാനും മെച്ചപ്പെടുത്താനും വേണ്ടിയാണ് പ്രധാനമന്ത്രി ഈ പദ്ധതി മുന്നോട്ട് വെച്ചത്. കൂടാതെ രാജ്യങ്ങള്‍ എല്ലാത്തിനും വേണ്ടി ചൈനയെ ആശ്രയിക്കുന്നത് കുറക്കാനും കൂടിയാണ് ഈ പദ്ധതി. ‘ആക്റ്റ് ഈസ്റ്റ്’ നയത്തിന്റെ ഭാഗമായി നവംബര്‍ 2015നായിരുന്നു ഈ പദ്ധതി തുടങ്ങിയത്. ഒരു ബില്ല്യണ്‍ യു.എസ് ഡോളറാണ് ക്രെഡിറ്റ് എടുക്കുന്ന രാജ്യങ്ങള്‍ക്ക് നല്‍കുക.
എന്നാല്‍ ഇതുവരെ ലാവോസ് മാത്രമാണ് ഈ ക്രെഡിറ്റ് പദ്ധതി എടുത്തിരിക്കുന്നത്. കൂടുതല്‍ രാജ്യങ്ങള്‍ ഈ അവസരം ഉപയോഗിക്കാന്‍ വേണ്ടി 40 മില്ല്യണ്‍ ഡോളര്‍ ഗ്രാന്റ് കംബോഡിയ, മ്യാന്മര്‍, വിയറ്റ്‌നാം, ലാവോസ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.
Discussion about this post