തല്ക്കാലം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി. ബിജെപി നേതാക്കള്‍ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചെങ്കിലും തല്ക്കാലം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് സൗരവ് ഗാംഗുലി പ്രതീകരിച്ചു. ഗാംഗുലിയുടെ ബിജെപി പ്രവേശന അഭ്യൂഹങ്ങള്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ദാദായുടെ വിശദീകരണം ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞ ഗാംഗുലി പിന്നീട് രാഷ്ട്രീയത്തിലെത്താനുള്ള സാധ്യത തള്ളികളഞ്ഞില്ല
നേരത്തെ പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കളുമായി ഗാംഗുലി ചര്‍ച്ച നടത്തിയെന്നും ഗാംഗുലിയും പാര്‍ട്ടിയില്‍ ഉടന്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Discussion about this post