സംസ്കൃത ഭാഷയാണ് കമ്പ്യൂട്ടറുകള്‍ക്ക് ഏറ്റവും അനുയോജ്യമെന്ന് പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടിയുള്ള അല്ഗോറിതങ്ങള്ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും ഏറ്റവും അനുയോജ്യം സംസ്കൃതമാണെന്നാണ് പണ്ഡിതരുടെ വെയ്പ്.
‘പാണിനിയുടെ വ്യാകരണം വളറെ ചിട്ടയോടുകൂടി നിര്‍മ്മിച്ച ഒന്നാണ്. അതുകൊണ്ട് തന്നെ സംസ്കൃതം കമ്പ്യൂട്ടറുകള്‍ക്ക് അനുയോജ്യമായ ഭാഷയാണ്.’-രാഷ്ട്രപതി പറഞ്ഞു.
തത്ത്വശാസ്ത്രം, മതം, ആചാരാനുഷ്ഠാനങ്ങള്‍, സാഹിത്യം തുടങ്ങിയ മേഖലകള്‍ കൂടാതെ കണക്ക്, ശാസ്ത്രം തുടങ്ങിയ മേഖലകളിലും സംസ്കൃത ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആര്യഭടന്‍, വരാഹമിഹിരന്, ചരകന്‍, ശുശ്രുതന്‍ തുടങ്ങിയവര്‍ ഗ്രന്ഥങ്ങള്‍ രചിച്ചത് സംസ്കൃതത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ യോഗ ശാസ്ത്രവും ആയൂര്‍വ്വേദവും കൂടുതല്‍ ജനപ്രിയമായിമാറിക്കൊണ്ടിരിക്കുകയാണെന്നും അവയെപ്പറ്റിയുള്ള പുസ്തകങ്ങളും അടിസ്ഥാനപരമായി സംസ്കൃതത്തിലാണ് രചിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post