മുംബൈ:ബോളിവുഡ് താരം സല്മാന് ഖാനെ കോടതി ശിക്ഷിച്ചതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത് സംഗീതജ്ഞന് അഭിജിത് ഭട്ടാചാര്യയാണ്’ റോഡില്‍ കിടക്കുന്നത് പട്ടികളാണ്. അങ്ങനെ കിടക്കുന്ന പട്ടികള്‍ ചിലപ്പോള്‍ ചത്തെന്നിരിക്കും. റോഡുകള്‍ പാവപ്പെട്ടവന്റെ കുടുംബ സ്വത്തല്ല. തനിക്കും ഒരു വര്‍ഷത്തോളം വീടില്ലായിരുന്നെന്നും എന്നാല്‍ താന്‍ റോഡില്‍ കിടന്നിട്ടില്ലെന്നും’ ഉള്ള താരത്തിന്റെ ട്വീറ്റ് ആണ് വിവാദമായത്. കോടതി ശിക്ഷിച്ച സല്മാന് ഖാന് ഭട്ടാചാര്യ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
റോഡുകള്‍ ആര്‍ക്കും കിടക്കാന്‍ വേണ്ടി ഉണ്ടാക്കുന്നതല്ലെന്നും അതിനാല്‍ അപകടമുണ്ടായാല്‍ അത് ഡ്രൈവറിന്റെയോ മദ്യപിച്ചിരിക്കുന്നവരുടെയോ തെറ്റല്ലെന്നും അഭിജിത് ട്വീറ്റില്‍ പറയുന്നു.
ട്വീറ്റ് വന്നതോടെ അഭിജിതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. മനുഷ്ത്വ രഹിതമാണ് അഭിജിത്തിന്റെ നിലപാടെന്നാണ് പ്രധാനവിമര്‍ശനം
Discussion about this post