ബി.ജെ.പിക്കെതിരെയുള്ള സഖ്യത്തില്‍ കോണ്‍ഗ്രസ് അനിവാര്യമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ. മതേതരമായ ഇടത് സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കാനാവില്ലെന്നും ഡി.രാജ പറഞ്ഞു. ഇതേപ്പറ്റിയുള്ള കരട് രാഷ്ട്രീയ പ്രമേയം ഇന്ന് അവതരിപ്പിക്കും. നാളെയായിരിക്കും ഇത് ചര്‍ച്ച ചെയ്യുന്നത്. ഇൗ നയത്തെപ്പറ്റി പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും രാജ വ്യക്തമാക്കി.
നരേന്ദ്രമോദിയെ താഴെയിറക്കാന്‍ വേണ്ടി രൂപീകരിക്കുന്ന മതേതര ജനാധിപത്യ സഖ്യത്തില്‍ കൂടുതല്‍ ജനാധിപത്യ പാര്‍ട്ടികള്‍ വരണമെന്നാണ് സി.പി.ഐയുടെ നിലപാട്. ചിലയിടങ്ങളില്‍ ഇത് പ്രാദേശിക പാര്‍ട്ടികളും ആവാം. വര്‍ഗീയതക്ക് എതിരേ ഒരു വിശാല മതേതര മുന്നണി വേണമെന്ന ആശയം മുന്നോട്ട് വെച്ചത് സി.പി.ഐ ആണ്. ഈ ആശയത്തിന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലും സ്വീകാര്യത ലഭിച്ചിരുന്നു.
Discussion about this post