ഉത്തരകൊറിയയുടെ ആണവപരീക്ഷണകേന്ദ്രമായ പുങ്ങ്യേ-രി അടുത്ത് മാസത്തോടെ അടച്ച് പൂട്ടുമെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. വെള്ളിയാഴ്ച ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയ്-ഇന്നും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. കൊറിയയെ മൊത്തത്തില്‍ ആണവ രഹിതമാക്കാനാണ് ഇരുവരുടെയും പദ്ധതി. പൊതുജനങ്ങളുടെയും വിദഗ്ധരുടെയും സാന്നിധ്യത്തിലായിരിക്കും ആണവപരീക്ഷണകേന്ദ്രം അടച്ചുപൂട്ടുക.
അടച്ച് പൂട്ടാനിരിക്കുന്ന പുങ്ങ്യേ-രി കേന്ദ്രം ഉത്തര കൊറിയയുടെ ഒരു പ്രധാനപ്പെട്ട ആണവപരീക്ഷണ കേന്ദ്രമാണ്. ഇത് അടച്ച് പൂട്ടുന്നത് കൂടാതെ ഇരു രാജ്യങ്ങളുടെയും ടൈംസോണും ഒന്നാക്കാന്‍ പദ്ധതിയുണ്ട്. അതേസമയം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തര കൊറിയയുമായി മൂന്ന്-നാല് ആഴ്ചക്കുള്ളില്‍ കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചു.
Discussion about this post