ബംഗാള്‍ : ബംഗാളില്‍ അനധികൃത പടക്ക നിര്‍മ്മാണകേന്ദ്രത്തില്‍ നടന്ന പൊട്ടിത്തെറിയില്‍ 12 പേര് കൊല്ലപ്പെട്ടു. തൃണമൂല്‍ നേതാവ് രാജന് മൈതിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സ്ഫോടനം നടന്നത്. .പൊട്ടിത്തെറിയില്‍ നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം. ശക്തമായ പൊട്ടിത്തെറിയില്‍ നിര്‍മാണ കേന്ദ്രം പൂര്‍ണമായി തകര്‍ന്നു . കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ നൂറു മീറ്ററിലധികം ദൂരേയ്ക്ക് തെറിച്ചു വീണു. അലൂമിനിയം പൗഡറുകളും മെറ്റല്‍ സിലിണ്ടറുകളും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട് .
അതേ സമയം പൊട്ടിത്തെറി നടന്നത് പടക്കനിര്‍മ്മാണ ശാലയിലാണെന്നാണ് തൃണമൂല്‍ നേതാവിന്റെ വാദം.എന്നാല്‍ പൊട്ടിത്തെറിച്ചത് അനധികൃത പടക്ക നിര്‍മ്മാണ ശാലയല്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബോംബ് നിര്‍മാണ ഫാക്ടറിയാണെന്നും നാട്ടുകാര്‍ പറയുന്നു . സംഭവ സ്ഥലത്തെത്തിയ പോലീസ് വെളിച്ചം ഉപേക്ഷിച്ച് പരിശോധന നടത്തിയത് നാട്ടുകാരെ ചൊടിപ്പിച്ചു . ഫയര്‍ എഞ്ചിന്റെ ഹെഡ്ലൈറ്റുകള് പോലും ഓഫ് ചെയ്തതാണ് നാട്ടുകാര്‍ക്ക് സംശയമുണ്ടാക്കിയത്.
ഇതേ തുടര്‍ന്ന് നാട്ടുകാരും പോലിസും തമ്മില്‍ തര്‍ക്കമുണ്ടായി.പന്ത്രണ്ടിലധികം പേര് കൊല്ലപ്പെട്ടിരിക്കാമെന്നും ഇരുട്ടിന്റെ മറവില്‍ ഇത് മറച്ചു വയ്ക്കാന്‍ പോലീസ് ശ്രമിക്കുകയായിരുന്നെന്നും നാട്ടുകാര്‍ ആരോപിക്കുന്നു . സ്ഫോടനത്തില്‍ കൊല്ലപ്പെട്ട രാം മൈതി നിരവധി ബോംബ് കേസുകളില്‍ നേരത്തെ പിടിയിലായിട്ടുള്ള ആളാണ് . അനധികൃത പടക്ക നിര്‍മാണ ശാലയാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ബോംബ് നിര്‍മാണ ശാലയാണിതെന്ന് പറയുന്നതിന്റെ കാരണമിതാണ്.നേരത്തെ ബര്ദ്ധ്വാനില് തൃണമൂല്‍ കേന്ദ്രത്തില്‍ നടന്ന ബോംബ് സ്ഫോടനത്തിനു പിന്നില്‍ ബംഗ്ലാദേശില്‍ നിന്നുള്ള തീവ്രവാദികളാണെന്ന് എന്‍ ഐ എ കണ്ടെത്തിയിരുന്നു . ഈ സംഭവത്തിനും തീവ്രവാദ ബന്ധമുണ്ടാകാന്‍ സാദ്ധ്യത കൂടുതലാണെന്നാണ് നാട്ടുകാര്‍ പറയുന്നത് .
Discussion about this post