തിരുവനന്തപുരം: ബിജെപിയില്‍ താന്‍ ചേരേണ്ട ദിവസം ഏതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിക്കുമെന്ന് സുരേഷ്ഗോപി പറഞ്ഞു. റിപ്പബ്ലിക് ദിനം കഴിഞ്ഞ് ഏത് ദിവസവും ബി ജെ പിയില്‍ ചേരും. ബിജെപിയില്‍ ചേരണമെന്ന കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും സുരേഷ്ഗോപി വിശദീകരിച്ചു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കന്നതുള്പ്പടെയുള്ള ഭാവി കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. നിയമസഭയിലേക്ക് വേണോ, ലോകസഭയിലേക്ക് വേണോ എന്നതൊക്കെ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്.
നേരത്തെ ബിജെപി വിളിച്ചാല്‍ ഇല്ലെന്ന് പറയില്ലെന്നും സുരേഷ്ഗോപി വ്യക്തമാക്കിയിരുന്നു.
സുരേഷ്ഗോപിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാനപ്രസിഡണ്ട് വി.മുരളീധരന് ഇന്നലെ പറഞ്ഞിരുന്നു. ഒ രാജഗോപാലടക്കമുള്ള മുതിര്‍ന്ന നേതാക്കളും സുരേഷ്ഗോപിയുടെ പാര്‍ട്ടി പ്രവേശനത്തെ സ്വാഗതം ചെയ്തിരുന്നു.
Discussion about this post