പിക്കറ്റ് 43യില്‍ മോഹന്‍ലാലിനെ നായകനാക്കാനായിരുന്നു സംവിധായകന് മേജര്‍ രവി തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് കുറച്ച് കൂടി കഥാപാത്രത്തിന് അനുയോജ്യമാകുക എന്ന ചിലരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മോഹന്‍ലാലിന് പകരം പൃഥിരാജിനെ കാസ്റ്റ് ചെയ്യുകയായിരുന്നു. പൃഥിരാജിനെ അഭിനയിപ്പിക്കണമെന്ന് പറഞ്ഞത് മോഹന്‍ലാല്‍ തന്നെയാണെന്ന് മേജര്‍ രവി വെളിപ്പെടുത്തുന്നു.
ഒരു സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെ നായകസ്ഥാനത്ത് നിന്ന് മാറ്റേണ്ട സാഹചര്യത്തെ കുറിച്ച് മേജര്‍ രവി വെളിപ്പെടുത്തിയത്.
‘ലാലിനെവച്ച് തന്നെ സിനിമ ചെയ്യാനായിരുന്നു തീരുമാനം. തിരക്കഥ മുഴുവന്‍ ലാല്‍ വായിച്ചു, അതിനു ശേഷം പലതവണ ഫോണ്‍ ചെയ്തു, ചര്‍ച്ചകള്‍ നടത്തി.
രാത്രി മോഹന്‍ലാല്‍ എന്നെ വിളിച്ചിട്ട് ചോദിച്ചു. ഈ കഥാപാത്രത്തിന് എന്റെ പ്രായം ഒരു തടസ്സമല്ലേ രവി എന്ന്. ഇതിലെ കഥാപാത്രത്തിന് കാമുകിയുണ്ട്, അവളെ വിവാഹം കഴിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന മാനസിക പ്രയാസമുണ്ട്.
അതൊക്കെ കുറച്ചുകൂടി പ്രായം കുറഞ്ഞ ആരെങ്കിലും ചെയ്യുന്നതല്ലേ നല്ലത്. അതുമല്ല മേജര്‍ മഹാദേവന് പിക്കറ്റ് 43യില്‍ വരുമ്പോള്‍ ഒരു ഹവില്ദാറാകുന്നത് പ്രേക്ഷകര്‍ അംഗീകരിക്കുമോ എന്ന് ലാല്‍ ഇങ്ങോട്ട് ചോദിക്കുകയായിരുന്നു. ലാലിന് പകരം ആര് എന്നതായിരുന്നു എന്റെ മനസ്സിലെ സംശയം. ആ ചോദ്യം അങ്ങോട്ട് തന്നെ ചോദിച്ചപ്പോള്‍ ലാല്‍ തന്ന ഉത്തരമാണ് പൃഥ്വിരാജ്.
പൃഥ്വിയോട് കഥ പറഞ്ഞു. കഥ കേട്ടിട്ട് ഒരു പ്രതികരണവുമില്ല. പിന്നീട് നേരിട്ട് കണ്ടപ്പോള്‍ രാജു പറഞ്ഞു കഥ എനിക്ക് ഇഷ്ടപ്പെട്ടു. കഥയില്‍ ചെറിയ മാറ്റം വരുത്തണമെന്ന പൃഥിരാജിന്റെ അഭിപ്രായം സിനിമയ്ക്ക് ഗുണമായെന്നും മേജര്‍ രവി പറഞ്ഞു.
ഇന്ത്യ-പാക് പട്ടാളക്കാരുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം ഇന്ന് തിയറ്ററുകളിലെത്തി.
Discussion about this post