കാബൂളിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കൊച്ചി സ്വദേശി മാത്യൂസ് ജോര്‍ജ്ജാണ് മരിച്ചത്. ചാര്‍ട്ടേഡ്് അക്കൗണ്ടന്റാണ് മാത്യൂസ് ജോര്‍ജ്ജ്. എബസിയില്‍ ഓഡിറ്റിംഗിന് പോയതായിരുന്നു അദ്ദേഹം. മരണവാര്‍ത്ത സ്ഥിരീകരിച്ച് വീട്ടുകാര്‍ക്ക് എംബസിയുടെ സന്ദേശം ലഭിച്ചിട്ടുണ്ട്.
കാബൂളിലെ റസ്റ്റ് ഹൗസിന് നേരെ ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ നാല് ഇന്ത്യക്കാരും ഒരു അമേരിക്കക്കാരനും ഉള്‍പ്പടെ 14 പേര് കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിട്ടുണ്ട്. ചാവേര്‍ ആക്രമണമായിരുന്നു താലിബാന്റെ ലക്ഷ്യമെന്നും അത് തടയാനായെന്നും അഫ്ഗാനിസ്ഥാന് അവകാശപ്പെട്ടു
Discussion about this post