ചെന്നൈ: ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മോഷ്ടിച്ച് വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നതിനായി സൂക്ഷിച്ചിരുന്ന വിഗ്രഹങ്ങള്‍ പോലിസ് പിടിച്ചെടുത്തു.77 കോടി രൂപ വിലമതിക്കുന്ന ഒമ്പത് വിഗ്രഹങ്ങളാണ് തമിഴ്നാട് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ തമിഴ്നാട് പോലീസ് ധനലിംഗം(38) എന്നയാളെ പിടികൂടി.
കഴിഞ്ഞ ബുധനാഴ്ചയാണ് പോലീസ് ഇവ പിടിച്ചെടുത്തത്. മംമ്പലം പ്രദേശത്ത് വാഹന പരിശോധനയ്ക്കിടെയാണ് വിഗ്രഹങ്ങള്‍ കണ്ടെടുത്തത്. സംഭവത്തില്‍ ധനലിംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ തമിഴിലെ ചില സിനിമകളില്‍ പ്രൊഡക്ഷന്‍ മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. വിഗ്രഹം വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നവരുടെ ഏജന്റാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
10, 11, 13 നൂറ്റാണ്ടുകളിലെ വിഗ്രഹങ്ങളാണ് കണ്ടെടുത്തത്. ഇത് ഇന്ത്യയുടെ പല ആരാധനാലയങ്ങളില്‍ നിന്നും മോഷ്ടിച്ചതാണ്. വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിനാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
Discussion about this post