കൊച്ചി: സച്ചിന് ടെണ്ടുല്‍ക്കറിന്റെ കായിക ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് നവാഗതനായ ശ്രീജിത്ത് രാജന് സംവിധാനം ചെയ്യുന്ന ‘ക്രിക്കറ്റ്’ സിനിമയുടെ സച്ചിന് ഗാനം പുറത്തിറങ്ങി.ഗിന്നസ് പക്രുവാണ് ഗാനം തന്റെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.
ദൈവം ബാറ്റെടുത്ത് കളിക്കും എന്ന് തുടങ്ങുന്ന ഗാനം മധുബാലകൃഷ്ണനും കൃഷ്ണലാലും ആണ് ആലപിച്ചിരിക്കുന്നത്. ശ്രീജിത്ത് എഴുതിയ വരികള്‍ക്ക് കൃഷ്ണലാല്‍ ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
‘കഥയില്ല, കളി മാത്രം ‘ എന്ന ടാഗ് ലൈനോടെ പുറത്തുവന്ന ക്രിക്കറ്റിന്റെ പോസ്റ്ററുകളും മോഷന്‍ പോസ്റ്ററുകളും ചര്‍ച്ചയായിരുന്നു.
ടെമ്പിള്‍ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണവും വിതരണവും നിധിന് പി മോഹനന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം സെപ്തംബറില്‍ തിയേറ്ററില്‍ എത്തും.
Discussion about this post