അസം പൗരത്വ പട്ടിക പ്രഖ്യാപിച്ചതിനെച്ചൊല്ലി രാജ്യ സഭയില്‍ തര്‍ക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുതിര്‍ന്ന ബി.ജെ.പി നേതാവായ എല്‍.കെ.അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി. അദ്വാനി തന്റെ സൂഹൃത്താണെന്നും അദ്ദേഹത്തിന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കാന്‍ വേണ്ടിയാണ് താന്‍ സന്ദര്‍ശനം നടത്തിയതെന്നും മമത വ്യക്തമാക്കി. ഇരുവരും 20 മിനുട്ടോളം ചര്‍ച്ച നടത്തി.
#WATCH: West Bengal Chief Minister Mamata Banerjee meets senior BJP leader Lal Krishna Advani in Parliament. #Delhi pic.twitter.com/5YbkKDUXj3
— ANI (@ANI) August 1, 2018
അസമിലെ പൗരത്വ പട്ടികയില്‍ 40 ലക്ഷം ആള്‍ക്കാരുടെ പേരുകള്‍ ഇല്ലാതെ പോയതില്‍ പ്രതിപക്ഷം രാജ്യ സഭയില്‍ ബഹളമുണ്ടാക്കിയിരുന്നു. ഇത് രാജ്യത്തെ വിഭജിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണെന്നും ഇത് മൂലം രാജ്യത്ത് രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും മമത അഭിപ്രായപ്പെട്ടിരുന്നു.അദ്വാനിക്ക് പുറമെ ബി.ജെ.പിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട് എം.എല്‍.എ കീര്‍ത്തി ആസാദുമായും മമത ചര്‍ച്ചകള്‍ നടത്തിയിരുന്നു. കൂടാതെ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമായും മമത കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Discussion about this post