മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന സഭ രേഖകളില്‍ നിന്ന് നീക്കണമെന്ന ആവശ്യം രാജ്യസഭ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു തള്ളി. രാജീവ് ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന യാതൊന്നും പ്രസംഗത്തില്‍ ഇല്ലെന്നും, സഭ രേഖകളില്‍ നിന്ന് നീക്കം ചെയ്യാനാവില്ലെന്നും വെങ്കയ്യ നായിഡു റൂള്‍ നല്കി.
അമിത് ഷാ ഖേദം പ്രകടിപ്പിക്കണമെന്നും, പ്രസ്താവന സഭ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം വച്ചിരുന്നു. അധ്യക്ഷന്റെ പ്രസ്താവനയെ തുടര്‍ന്ന് മാപ്പ് പറയണമെന്ന ആവശ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ടു പോയി.
https://braveindianews.com/31/07/172572.php
അസമിലെ പൗരത്വ കണക്കെടുപ്പ്മായി ബന്ധപ്പെട്ടായിരുന്നു രാജീവ് ഗാന്ധിയെ അമിത് ഷാ പരാമര്‍ശിച്ചത്.
പൗരത്വ രജിസ്ട്രറിന്റെ ആത്മാവ് രാജീവ് ഗാന്ധി പ്രഖ്യാപിച്ച അസം ഉടമ്പടിയാണ്. ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചത് ഇന്ദിരാഗാന്ധി ആണെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു. രാജീവ് ഗാന്ധി ആഗ്രഹിച്ചത് നടപ്പാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post