ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍. ആറാം സീഡായ നദാല്‍ ഫ്രാന്‍സിന്റെ ക്വൊയിന് ഹാലിസിനെയാണ് കീഴടക്കിയത്. സ്വന്തം മണ്ണില്‍ ഹാലിസിനു കാണികള്‍ ശക്തമായി പിന്തുണ നല്‍കിയെങ്കിലും നദാലിനു ശക്തമായ വെല്ലുവിളി ഉയര്‍ത്താനായില്ല.
കളിമണ്‍ കോര്‍ട്ടില്‍ സമീപകാലത്ത് നദാലിനു ശക്തമായ വെല്ലുവിളിയുയര്‍ത്തുന്ന നൊവാക് ജോക്കോവിച്ചും ഫിന്‍ലാന്‍ഡിന്റെ ജാര്‍ക്കോ നിമിനെനെ തോല്‍പിച്ച്് രണ്ടാം റൗണ്ടിലെത്തി.
വനിതകളില്‍ നാലാം സീഡ് പെട്ര ക്വിറ്റോവ, അഞ്ചാം സീഡ് കരോളിന് വോസ്നിയാക്കി എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി. ചെക്ക് താരം ക്വിറ്റോവ ന്യൂസീലന്‍ഡ് താരം മറിന എറാക്കോവിച്ചിനെയും ഡെന്മാര്ക്കിന്റെ വോസ്നിയാക്കി് ഇറ്റലിയുടെ കറിന് നാപ്പിനെയും കീഴടക്കി. 18ാം സീഡ് റഷ്യക്കാരി സ്വെറ്റലാന കുസ്നെറ്റ്സോവ നെതര്‍ലന്‍ഡ്സിന്റെ കിക്കി ബെര്‍ട്ടെന്‍സിനെ തോല്പിച്ചു.
പുരുഷന്മാരില് സ്പെയിനിന്റെ ഡേവിഡ് ഫെറര്‍, ക്രൊയേഷ്യയുടെ മറിന് സിലിക് തുടങ്ങിയവരാണു ജയിച്ചുകയറിയ പ്രമുഖര്‍.
Discussion about this post