മഴക്കെടുതിയില്‍ വലി നാശനഷ്ടങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന് എല്ലാവിധ സഹായവും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. കേന്ദ്രം കൂടുതല്‍ സഹായം നല്‍കണമെന്ന് മന്ത്രിയോട് കേരളത്തിലെ എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ലോകസഭയിലായിരുന്നു സഹായം നല്കുന്ന കാര്യം രാജ്നാഥ് സിംഗ് അറിയിച്ചത്.
ഞായറാഴ്ച രാജ്നാഥ് സിംഗ് കേരളം സന്ദര്‍ശിക്കും. ഉച്ചക്ക് 12 മണി മുതല്‍ വൈകീട്ട് നാല് മണി വരെ പ്രളയ ബാധിത പ്രദേശങ്ങള്‍ അദ്ദേഹം ഹെലികോപ്റ്ററില്‍ സന്ദര്‍ശിക്കും.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ താന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലായെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനോടകം 27 പേര് കേരളത്തില്‍ മരിച്ചതായി കണക്കുകള്‍ പറയുന്നു. ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നിട്ടുണ്ട്.
Discussion about this post