കേരളത്തിലെ പ്രളയ ദുരിത പ്രശ്നം ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളോട് സഹായമഭ്യര്‍ത്ഥിച്ച് മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. കേരളത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്നും കേരളത്തിലെ ജനതയ്ക്ക് സഹായമാവശ്യമാണെന്നും അദ്ദേഹം ഫേസ്ബുക്കിലെ വീഡിയോയിലൂടെ പറഞ്ഞു. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് പോലെ തന്നെ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് രാഹുല്‍ ദ്രാവിഡ് ആവശ്യപ്പെട്ടു.
https://www.facebook.com/KeralaCricketAssociation/videos/2076794699316136/
ദുരിതാശ്വാസത്തിന്റെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷന് ഫണ്ട് രൂപീകരിക്കുന്നുണ്ട്.രാജ്യത്തിന്റെ വിവധ മേഖലയില്‍ നിന്ന് പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് ചെറുതും വലുതുമായ സഹായങ്ങള്‍ എത്തുന്നുണ്ട്.
Discussion about this post