എഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഹോങ്കോങ്ങിനെതിരെ ഇന്ത്യയ്ക്ക് 26 ഗോള്‍ വിജയം. ഹോക്കിയിലെ പൂള് ബി കളിയിലാണ് ഇന്ത്യ 86 കൊല്ലത്തെ സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ചത്.
കളി തുടങ്ങി മിനിറ്റുകള്‍ക്കകം ഇന്ത്യ സ്വന്തം ഗോളിയെപ്പോലും കയറി കളിക്കാന്‍ അനുവദിച്ചു. ആദ്യത്തെ അഞ്ച് മിനിറ്റില്‍ 4 ഗോളാണ് ഇന്ത്യ നേടിയത്. ആദ്യ ക്വാര്‍ട്ടറില്‍ 6-0 എന്നായിരുന്നു സ്കോര്‍. തുടര്‍ന്ന് രണ്ടാം ക്വാര്‍ട്ടറില്‍ സ്കോര്‍ 14-0 ആയിരുന്നു. പിന്നീടാണ് ഇന്ത്യ 12 ഗോളുകള്‍ കൂടി നേടിയത്.
ഈ ജയത്തോട് കൂടി 86 കൊല്ലത്തെ ഇന്ത്യയുടെ റെക്കോഡാണ് തിരുത്തിക്കുറിക്കപ്പെട്ടത്. 1932ല്‍ യു.എസ്.എയുമായി നടന്ന കളിയില്‍ ഇന്ത്യ ജയിച്ചത് 24-1 എന്ന സ്കോറോട് കൂടിയാണ്.
അതേ സമയം ഏറ്റവും വലിയ വിജയം എന്ന റെക്കോഡ് ന്യൂസിലാന്‍ഡിനാണ് സ്വന്തം. 1994 സമോവയെ തോല്‍പ്പിച്ചത് 36-1 എന്ന സ്കോറോട് കൂടിയായിരുന്നു.
Discussion about this post