പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് പണമില്ലാതിരുന്ന തന്റെ ആരാധകന് വേണ്ടി ബോളിവുഡ് താരം സുശാന്ത സിംഗ് രാജ്പുത് നല്‍കിയത് ഒരു കോടി രൂപ.
ഇന്‍സ്റ്റാഗ്രാമിലായിരുന്നു സുശാന്തിന്റെ ഒരു ആരാധകന് തനിക്ക് സംഭാവന ചെയ്യണമെന്നുണ്ടെന്നും എന്നാല്‍ അതിനുള്ള പണം തന്റെ കൈയ്യില്‍ ഇല്ലായെന്നും സുശാന്തിനോട് പറഞ്ഞത്. തുടര്‍ന്ന് താരം ഒരു കോടി രൂപ ആരാധകന്റെ പേരില്‍ ഇടാമെന്ന് മറുപടി പറയുകയായിരുന്നു.
രൂപ നിക്ഷേപിച്ചതിന്റെ സ്ക്രീന്‍ഷോട്ടും താരം ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടിട്ടുണ്ട്.
https://twitter.com/itsSSR/status/1031819595794055170
Discussion about this post