പശ്ചിമബംഗാളില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ ബംഗാള്‍ സര്‍ക്കാരിനോടും കേന്ദ്രത്തിനോടും മറുപടി ചോദിച്ച് സുപ്രീം കോടതി. ബി.ജെ.പി നേതാവായ ഗൗരവ് ഭാട്ടിയ കേസില്‍ സി.ബി.ഐയുടെ അമ്പേഷണം വേണമെന്ന് പറഞ്ഞ് ഹര്‍ജി നല്കുകയുണ്ടായി. ഇത് പരിഗണിക്കവെയായിരുന്നു സുപ്രീം കോടതി ഇരു സര്‍ക്കാരുകളോടും മറുപടി ചോദിച്ചത്.
മേയ് 30ന് 18 വയസ്സുള്ള ബി.ജെ.പി നേതാവ് ത്രിലോചന്‍ മഹാതൊയെ ബംഗാളിലെ ബാലരാംപുര്‍ ജില്ലയിലെ പുരുലിയയില്‍ മരിച്ച നിലിയല്‍ കണ്ടെത്തിയിരുന്നു. ഇതിന് ശേഷം ദുലാല്‍ കുമാര്‍ എന്ന ബി.ജെ.പി പ്രവര്‍ത്തകനും ഇതേ ജില്ലയില്‍ കൊല്ലപ്പെട്ടിരുന്നു. ശേഷം ജൂലായ് 28ന് ശക്തിപാദ സര്‍ക്കാര്‍ എന്ന ബി.ജെ.പി പ്രവര്ത്തകന് ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍ പ്രവിശ്യയില്‍ കൊല്ലപ്പെട്ടിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസാണ് ഈ കൊലപാതകങ്ങളുടെ പുറകിലെന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വം കുറ്റപ്പെടുത്തി.
Discussion about this post