സൂറിച്ച്: ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സെപ് ബ്ളാറ്ററിനു തന്നെ ജയം. ജോര്ഡന് രാജകുമാരന് അലി ബിന്‍ അല്‍ ഹുസൈനെ തോല്പിച്ചാണ്ബ്ളാറ്റര് അഞ്ചാമതും ഫിഫ തലവനായത്. ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ബ്ളാറ്റര്‍ 173 വോട്ടും അല്‍ ഹുസൈന് 73 വോട്ടും നേടി. ഇതോടെ രണ്ടാം റൗണ്ടിലേക്ക് വോട്ടെടുപ്പ് പോയെങ്കിലും ജോര്ഡന് രാജകുമാരന് പിന്‍വാങ്ങി.
സൂറിച്ചിലെ ആസ്ഥാന മന്ദിരത്തില്‍ വ്യാഴാഴ്ച ആരംഭിച്ച 65ാം കോണ്‍ഗ്രസിലാണ് ഫിഫയുടെ അടുത്ത പ്രസിഡന്റിനെ കണ്ടത്തൊന്‍ തെരഞ്ഞെടുപ്പ് നടന്നത്.നാലുവട്ടം പ്രസിഡന്റായ സ്വിറ്റ്സര്ലന്ഡുകാരന് സെപ് ബ്ളാറ്റര്‍ക്ക് അഞ്ചാമൂഴത്തില്‍ ശക്തമായ വെല്ലുവിളിയാണ് ജോര്ഡന് രാജകുമാരനും നിലവിലെ ഫിഫ വൈസ് പ്രസിഡന്റുമായ പ്രിന്‍സ് അലി ബിന്‍ അല്‍ ഹുസൈന് ഉയര്‍ത്തിയത്.
ഫിഫയില്‍ അഴിമതിയും തട്ടിപ്പും നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഏഴു ഫിഫ ഒഫിഷ്യലുകള്‍ സൂറിച്ചില്‍ അറസ്റ്റിലായ വിവാദ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
Discussion about this post