കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സഹായം നല്‍കുമെന്ന് ഏഷ്യന്‍ ഡെവലപ്പ്മെന്റ് ബാങ്കും (എ.ഡി.ബി) ലോകബാങ്കും വ്യക്തമാക്കി. എ.ഡി.ബിക്ക് പുറമെ ലോകബാങ്കും കേരളത്തിന് സഹായം നല്‍കുമെന്ന അറിയിച്ചിട്ടുണ്ട്. ഇവര്‍ ശുചീകരണത്തിന് വേണ്ടിയും സഹായം നല്‍കുന്നതായിരിക്കും.
സെക്രട്ടറിയേറ്റില്‍ നടന്ന ചര്‍ച്ചക്ക് ശേഷമാണ് ലോകബാങ്ക് വായ്പ നല്‍കുമെന്ന് വ്യക്തമാക്കിയത്.
ഇന്ന് നടന്നത് പ്രളയക്കെടുതിയുടെ വ്യാപ്തി സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചയായിരുന്നു. കേരളം നല്കുന്ന പുനരുദ്ധാരണ പദ്ധതികളുടെ അടിസ്ഥാനത്തിലായിരിക്കും സഹായം നല്‍കുക. ലോകബാങ്കിന്റെയും എ.ഡി.ബിയുടെയും സംഘം ഇന്ന് വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുന്നതായിരിക്കും.
അതേസമയം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
Discussion about this post