ഇസ്രോ (
ടെലിഫോണ്‍ സൗകര്യം ഇതുവരെ ലഭ്യമാക്കാന്‍ കഴിയാത്ത ഗ്രാമങ്ങളില്‍ പോലും ഇന്റര്‍നെറ്റ് സംവിധാനം എത്തിക്കാനായി ഇസ്രോ (
ഭൂപ്രകൃതിയുടെ ഫലമായി മൊബൈല്‍ ടവറുകള്‍ ഇതുവരെ എത്താന്‍ പറ്റിയിട്ടില്ലാത്ത മലരോര പ്രദേശങ്ങള്‍ , ദ്വീപുകള്‍ എന്നിങ്ങനെയുള്ള 400 വിദൂര പ്രദേശങ്ങളില്‍ പദ്ധതി നടപ്പാകും . ഇത് വഴി കുറഞ്ഞ ചിലവില്‍ ജിയോയ്ക്ക് രാജ്യവ്യാപകമായുള്ള നെറ്റ്വര്‍ക്ക് കവറേജ് നല്കുവാന് സാധിക്കും .
പദ്ധതി നടപ്പിലായാല്‍ ഇത്തരം സംവിധാനമുപയോഗിച്ച് ഫോര്‍ ജി സേവനം ലഭ്യമാക്കുന്ന ആദ്യ നെറ്റ്വര്‍ക്ക് ജിയോയാവും . മുംബൈയിലും നാഗ്പൂരിലും സാറ്റലൈറ്റ് സ്റ്റേഷനുകളും, ലേയിലും പോര്‍ട്ട്ബ്ലെയറിലും മിനി-ഹബ്ബുകളും സ്ഥാപിക്കാനാണ് പദ്ധതി . ഇതുവഴി ജമ്മു – കശ്മീര്‍ , ഉത്തരാഖണ്ഡ് . ആന്റ്മാന്‍ – നിക്കോബാര്‍ , ലക്ഷദ്വീപ് എന്നീയിടങ്ങളില്‍ കൂടുതല്‍ വേഗത ലഭ്യമാക്കുന്ന നെറ്റ്വര്‍ക്ക് കവറേജ് ലഭ്യമാകും .
Discussion about this post