ദുബായില്‍ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ ഹോങ്കോങിനെ തളച്ചു. 27 റണ്‍സിനാണ് ഇന്ത്യ ഹോങ്കോങിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറുകളും പിന്നിട്ടപ്പോള്‍ 285 റണ്‍സായിരുന്നു നേടിയത്. അതേസമയം ഹോങ്കോങ് 50 ഓവറുകളില്‍ എട്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് 259 റണ്‍സ് നേടി. ശിഖര്‍ ധവാന് മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നു.
അതേ സമയം പരമ്പരയിലെ വാശിയേറിയ മത്സരങ്ങളിലൊന്നായ ഇന്ത്യ-പാക്കിസ്ഥാന് മത്സരം ഇന്ന് നടക്കും. ഐ.സി.സിയും ആരാധകരും ആഗ്രഹിച്ച പോലെ കളികള്‍ നടക്കുകയാണെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും മൂന്ന തവണ ഏറ്റുമുട്ടാന്‍ സാധ്യതയുണ്ട്. വളരെയധികം ഇന്ത്യക്കാരും പാക്കിസ്ഥാന്‍കാരും ജോലി ചെയ്യുന്ന ദുബായ് ഇരു ടീമുകള്‍ക്കും ‘ഹോം ഗ്രൗണ്ട്’ പോലെയാണ്.
ഇതിന് മുമ്പ് ഇന്ത്യ പാക്കിസ്ഥാനെ നേരിട്ടത് 2017ല്‍ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലായിരുന്നു. മത്സരത്തില്‍ ഇന്ത്യ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
Discussion about this post